ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: എ.കെ ആന്റണിയും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ്

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: എ.കെ ആന്റണിയും ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ്

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രിമാരുമായി രാജ്നാഥ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിമാരായ എ.കെ ആന്റണി, ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരുമായാണ് പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മുകുന്ദ് നരവനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തുവെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ആന്റണിയ്ക്കും ശരദ് പവാറിനും മുന്നില്‍ നിലവിലെ സാഹചര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടില്‍ ഇവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. അക്കാര്യങ്ങള്‍ സൈനിക മേധാവി ബിപിന്‍ റാവത്തും മുകുന്ദ് നരവണയും വിശദീകരിച്ചുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ലഡാക്കിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നവെന്ന് നേരത്തെ ചൈന സമ്മതിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.