തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ പ്രവർത്തനസജ്ജമായ ഡിഎസ്എ, ഡിജിറ്റൽ ഫ്ളൂറോസ്കോപ്പി, ഡിജിറ്റൽ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും.
വളരെ വിലകൂടിയ പരിശോധനകൾ മെഡിക്കൽ കോളേജിൽ സാധ്യമാകുന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. 6 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളജ് റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ അത്യാധുനിക ഡിഎസ്എ മെഷീൻ സ്ഥാപിച്ചത്.
ശരീരത്തിലെ രക്തക്കുഴലുകൾ വഴി മാരകരോഗങ്ങൾ ചികിത്സിക്കാനുളള സംവിധാനമാണ് ഈ മെഷീനിലുളളത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അർബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങൾക്ക് മേജർ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീന് ഉപയോഗിച്ച് ശരീരത്തിൽ ചെറിയ മുറിവുണ്ടാക്കി അതിൽക്കൂടി കുഴൽ കടത്തി മരുന്നുകൾ നൽകുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാൽ ദീർഘനാളത്തെ ആശുപത്രി വാസം രോഗികൾക്ക് ഒഴിവാക്കാനാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.