ഷഓമിയുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ റെഡ്മി നോട്ട് 10T ഇന്ത്യയിലേക്ക് എത്തുന്നു. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഭീമനായ ഷഓമി തങ്ങളുടെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയായ റെഡ്മിയിലേക്ക് ആദ്യമായാണ് 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. റെഡ്മി നോട്ട് 10T ആണ് പുതുതായി എത്തുന്നത്.
ഇപ്പോള്‍ ഇന്ത്യയില്‍ നാല് ഫോണുകളാണ് റെഡ്മി നോട്ട് 10 ശ്രേണിയില്‍ ഷഓമി വില്‍ക്കുന്നത്. റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രോ, റെഡ്മി നോട്ട് 10 പ്രോ മാക്‌സ് എന്നിവയും മെയില്‍ വില്പനക്കെത്തിയ റെഡ്മി നോട്ട് 10S എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ഫോണുകള്‍. റെഡ്മി നോട്ട് 10Tയുടെ വരവ് അഞ്ചാമനായാണ്.
4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളില്‍ റെഡ്മി നോട്ട് 10T 5ജി വില്പനക്കെത്തും. ബ്ലൂ, ഗ്രീന്‍, ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭിച്ചേക്കും. റെഡ്മി നോട്ട് 10Tന് 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും ഡൈനാമിക്സ്വിച്ച് ഫീച്ചറുമുള്ള 6.50 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ്. 128 ജിബി UFS 2.2 മെമ്മറി ഒരു മൈക്രോ എസ്ഡി കാര്‍ഡിന്റെ സഹായത്തോടെ വര്‍ദ്ധിപ്പിക്കാം. മാലി-G57 MC2 ജിപിയുവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 700 SoC പ്രോസസറാണ് ഫോണിന്റെ കരുത്ത്.
റിപോര്‍ട്ടുകള്‍ അനുസരിച്ച് റെഡ്മി നോട്ട് 10T 5ജി ആവും പുതിയ ഫോണ്‍. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ റെഡ്മി നോട്ട് 10 5ജിയെ അടുത്തിടെ റഷ്യന്‍ വിപണിയില്‍ റെഡ്മി നോട്ട് 10T 5ജി എന്ന പേരില്‍ ഷാഓമി അവതരിപ്പിച്ചിരിന്നു. ഇതേ മോഡലാണ് ഇന്ത്യയിലുമെത്തുക എന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.