ഈദ് അല്‍ അദ ദുബായിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സമയക്രമം

ഈദ് അല്‍ അദ ദുബായിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ സമയക്രമം

ദുബായ്: ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുളള ചില കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ജൂലൈ 19 മുതല്‍ 21 വരെ അവധിയായിരിക്കുമെന്ന് അധികൃതർ. ഗർഹൂദ് കേന്ദ്രം ജൂലൈ 22 മുതല്‍ 24 വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെ പ്രവർത്തിക്കും.

അപ്ടൗണ്‍ മിർദിഫ് സെന്റർ ജൂലൈ 22 ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയായിരിക്കും പ്രവർത്തിക്കുക. മിർദിഫ് സെന്റർ ജൂലൈ 23 നും 24 നും രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെയും പ്രവർത്തിക്കും.

ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലുളള ആരോഗ്യകേന്ദ്രങ്ങളില്‍ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കും. എന്നാൽ റാഷിദ് ആശുപത്രി, ലത്തീഫ, ദുബായ് ആശുപത്രി എന്നിവിടങ്ങളിലെ ഔട്ട് പേഷ്യന്റ് വിഭാഗം ഈദിന് അവധി ആയിരിക്കും. അതേസമയം ഹത്തിയിലെ കുടുംബാരോഗ്യകേന്ദ്രം രാവിലെ എട്ട് മുതല്‍ ഒന്ന് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി 8.30 വരെയും പ്രവർത്തിക്കും.

കോവിഡ് സ്ഥിരീകരണകേന്ദ്രങ്ങളായ അല്‍ ഖവനീജ് ഹെല്‍ത്ത് സെന്റർ, ബദാ ഹെല്‍ത്ത് സെന്റർ, ദുബായ് മുനിസിപ്പാലിറ്റി ഹെല്‍ത്ത് സെന്റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കും. ദേര സിറ്റി സെന്ററിലെയും മാള്‍ ഓഫ് ദ എമിറേറ്റ്സിലേയും സ്ക്രീനിംഗ് സെന്ററുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തിക്കുക. അല്‍ നാസർ ക്ലബ് 19 മുതല്‍ 24 വരെ അവധിയായിരിക്കും. അല്‍ റഷീദിയ മജ്ലിസ്, ജുമൈറ 1 പോർട്ട് മജ്ലിസ് എന്നിവയും 19 മുതല്‍ 22 വരെ അവധിയായിരിക്കും.

നാദ് അല്‍ ഹമ‍ർ, അല്‍ ബർഷ , എയർ പോർട്ട് മെഡിക്കല്‍ സെന്റർ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറായ 800 342 ലേക്ക് വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങളറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.