ലോകത്ത് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നു; മരണം 41 ലക്ഷം പിന്നിട്ടു

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയരുന്നു; മരണം 41 ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പത്തൊന്‍പത് കോടി പതിനൊന്ന് ലക്ഷം കടന്നു. പതിനേഴ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. 

ഏറ്റവും കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ് . യു.എസില്‍ 6.24 ലക്ഷം പേരാണ് മരിച്ചത്. മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് മരിച്ചത്. യു കെയില്‍ 54 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.1.28 ലക്ഷം പേര്‍ മരിച്ചു.43 ലക്ഷം പേര്‍ രോഗമുക്തി നേടി. 

ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 4.14 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്. ആക്‌ടീവ് കേസുകള്‍ 1.36 ശതമാനമാണ്. 4,22,660 കേസുകളാണ് രാജ്യത്തുള‌ളത്. 518 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയവര്‍ 42,004 ആണ്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.