സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്

സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ 100 കോടിയുടെ തട്ടിപ്പ്

തൃശ്ശൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നൂറ് കോടി രൂപയുടെ വായ്പ തട്ടിപ്പ്. 2014 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലെ മുന്‍ ഭരണസമിതി അംഗങ്ങള്‍ക്കെതിരേയും മുന്‍ ജീവനക്കാര്‍ക്കെതിരേയും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്കില്‍നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലര്‍ക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരാള്‍ ആധാരം ഈടു നല്‍കി ബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തിരുന്നത്. ഇത്തരത്തില്‍ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കില്‍ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാര്‍ക്ക് അടക്കം പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഡിറ്റ് നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തിയത്. മുന്‍ഭരണസമിതിയിലെ പല അംഗങ്ങളും ഇപ്പോഴത്തെ ഭരണസമിതിയില്‍ ഉണ്ട്. രണ്ട് ഭരണ സമിതികളും സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്ഷെ ഉദ്യോഗസ്ഥരുടെ പേരില്‍ മാത്രമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.