തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ്. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഈ രണ്ട് ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍ അടയ്ക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മുപ്പത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്ക വര്‍ധിച്ചു. മെഡിക്കല്‍ കോളേജ് ക്യാംപസിലെ ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഫി ഹൗസ് ജീവനക്കാരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവും എന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.