പെര്‍ത്തില്‍ ജൂലൈയില്‍ ലഭിച്ചത് 20 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ മഴ

പെര്‍ത്തില്‍ ജൂലൈയില്‍ ലഭിച്ചത് 20 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ മഴ

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തില്‍ ജൂലൈയില്‍ ഇതുവരെ പെയ്തത് 20 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ മഴ. വെറും 20 ദിവസം കൊണ്ടാണ് പെര്‍ത്തില്‍ ഇത്രയും അളവില്‍ മഴ ലഭിച്ചത്.

ഈ മാസം 184 മില്ലിമീറ്റര്‍ മഴയാണ് ഇതുവരെ നഗരത്തില്‍ പെയ്തത്. ഇതിനു മുന്‍പ് ഏറ്റവും കൂടുതല്‍ മഴ പെയ്തത് 2001 ജൂലൈയിലാണ്. അന്ന് 182 മില്ലിമീറ്ററാണ് രേഖപ്പെടുത്തിയത്. മഴ ഇതേനില തുടര്‍ന്നാല്‍ ഇതിനു മുന്‍പുള്ള റെക്കോഡുകളും മറികടക്കാന്‍ സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം തുടര്‍ച്ചയായ ശൈത്യവും കാറ്റും ചിലയിടങ്ങളില്‍ ജനജീവിതം ദുഃസഹമാക്കി.

പെര്‍ത്ത് മെട്രോ ഏരിയയില്‍ ജൂലൈയില്‍ ലഭിച്ച മഴയുടെ കണക്ക് 2000 ജൂലൈയില്‍ പെയ്ത 231 മില്ലിമീറ്ററിനടുത്തെത്തി. ഈ ആഴ്ച, പെര്‍ത്ത് മെട്രോയില്‍ 20 മില്ലിമീറ്ററിനും 50 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17 ദിവസം നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്തു.

അതേസമയം കനത്ത മഴയെതുടര്‍ന്ന് കാര്‍ഷിക മേഖയില്‍ ഉണര്‍വ് പ്രകടമായി തുടങ്ങി. സെന്‍ട്രല്‍ വെസ്റ്റ്, മിഡ് വെസ്റ്റ്, ഗോള്‍ഡ്ഫീല്‍ഡ് പ്രദേശങ്ങളില്‍ ഈ മാസം ശരാശരിയിലും കൂടുതല്‍ മഴ രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.