ചൈനയില്‍ ആയിരം വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരി: 33 മരണം; നിരവധി പേരെ കാണാതായി

ചൈനയില്‍ ആയിരം വര്‍ഷത്തിനിടെ ഏറ്റവും ശക്തമായ പേമാരി: 33 മരണം; നിരവധി പേരെ കാണാതായി

ബെയ്ജിങ്: ആയിരം വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും കനത്ത മഴയില്‍ ചൈനയിലെ ഹെനാന്‍, ഹെബെയ് പ്രവിശ്യകളില്‍ 33 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയ പട്ടാളം 380,000 പേരെ ഒഴിപ്പിച്ചു. 12 ലക്ഷത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. അണക്കെട്ടുകള്‍ നിറഞ്ഞതോടെ സൈന്യം ജാഗ്രതയിലാണ്.



വെള്ളത്തിന് മുകളില്‍ ഒഴുകി നടക്കുന്ന കാറുകള്‍, ട്രെയിനിനുള്ളില്‍ കഴുത്തറ്റം വെള്ളത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍. കുത്തിയൊലിച്ച് എത്തുന്ന വെള്ളത്തില്‍ ജീവന് വേണ്ടി പോരാടുന്ന ആയിരങ്ങള്‍. എങ്ങും ദുരിതത്തിന്റെ കാഴ്ചയാണ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്.


ചൈനയിലെ ഷെങ്ഷൗവിലെ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12 പേര്‍ മരിച്ചു. ഭൂഗര്‍ഭ റെയില്‍ പാതകളില്‍ വെള്ളം നിറഞ്ഞതാണ് ഇത്രയും പേര്‍ മരിക്കാനിടയായത്. ട്രെയിനിന്റെ മേല്‍ ഭാഗം പൊളിച്ചാണ് ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ ഭൂഗര്‍ഭ ട്രെയിനുകളിലെ യാത്രക്കാര്‍ രക്ഷപ്പെടാന്‍ പരക്കംപായുന്നതിന്റെ വിഡിയോകളും പുറത്തുവന്നു.


സബ്വേയില്‍ കുടുങ്ങിയ നൂറോളം പേരെ രക്ഷപ്പെടുത്തി. പ്രളയത്തെത്തുടര്‍ന്ന് ഹെനന്‍ പ്രവിശ്യയിലെ 10 ദശലക്ഷം ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണ്. വിമാനത്താവളത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാന്‍ ഹെനാനിലെ അണക്കെട്ട് തകര്‍ത്തു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് ലുയങ് നഗരത്തിലെ അണക്കെട്ട് ചൊവ്വാഴ്ച രാത്രി തകര്‍ത്തത്. 24 മണിക്കൂറിനുള്ളില്‍ 45.75 സെന്റി മീറ്റര്‍ മഴയാണ് പെയ്തത്. ഈ പ്രദേശത്ത് ഇത് അപൂര്‍വമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.