വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര സർക്കാർ

വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലായി 3,570 ഇന്ത്യക്കാർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സർക്കാർ. രാജ്യസഭയിലാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ കണക്കുകൾ വെളിപ്പെടുത്തിയത്.

70 വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഭൗതികാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കാനും സംസ്കാരിക്കാനും ധനസഹായം ആവശ്യപ്പെട്ടവർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ആവശ്യമായ തുക അനുവദിച്ച് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയിൽ കോവിഡ് ബാധിച്ച് 34 ലക്ഷത്തിനും 47 ലക്ഷത്തിനും ഇടയിലുള്ള ആളുകൾ മരിച്ചുവെന്ന യുഎസ് റിസർച്ച് ഗ്രൂപ്പിന്റെ പഠനം കണക്കുകൾ ഊതി പെരുപ്പിച്ചതാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.