സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എല്ലാവരും സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

സര്‍ക്കാര്‍ ഉദ്യോഗസ്ഥർ എല്ലാവരും സ്ത്രീധനം വാങ്ങുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലം നല്‍കണം

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീധന കുറ്റകൃത്യങ്ങൾ പെരുകുന്നും. ഈ സാഹചര്യത്തിൽ സ്ത്രീധനം വാങ്ങുകയോ കൊടുക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന സത്യവാങ്മൂലം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമര്‍പ്പിക്കണമെന്ന ഉത്തരവുമായി വനിത ശിശു വികസന വകുപ്പ്.

സ്ത്രീധനം ചോദിക്കുകയോ, വാങ്ങുകയോ, വാങ്ങാന്‍ പ്രേരിപ്പിക്കുകയോ, കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഉദ്യോഗസ്ഥരില്‍ നിന്ന് മേധാവികള്‍ വാങ്ങിസൂക്ഷിക്കണം.വാങ്ങി സൂക്ഷിക്കുന്ന സാക്ഷ്യപത്രങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ആറുമാസം കൂടുമ്പോൾ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നല്‍കേണ്ടതാണെന്നും വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

ചീഫ് ഡവറി പ്രൊഹിബിഷന്‍ ഓഫീസറാണ് ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.