രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായാൽ ആരെയും അറസ്‌റ്റ് ചെയ്യാം; പൊലീസിന് ഡല്‍ഹി ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അനുമതി

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായാൽ  ആരെയും അറസ്‌റ്റ് ചെയ്യാം; പൊലീസിന് ഡല്‍ഹി ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അനുമതി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആരെയും അറസ്‌റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് ലഫ്‌റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബയ്‌ജാൻ അധികാരം നല്‍കി. ദേശീയ സുരക്ഷാ നിയമപ്രകാരമുള‌ള അധികാരങ്ങളാണ് കമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്നത്.

ഒക്‌ടോബ‌ര്‍ 18 വരെയാണ് പൊലീസ് കമ്മീഷണര്‍ ബാലാജി ശ്രീവാസ്‌തവയ്‌ക്ക് അധികാരം നല്‍കിയത്. ഉത്തരവ് പ്രകാരം ജൂലായ് 19 മുതല്‍ ഒക്‌ടോബര്‍ 18 വരെ കമ്മീഷണര്‍ക്ക് ഇതിന് അധികാരമുണ്ട്.

ഓഗസ്‌റ്റ് 13ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ അവസാനിക്കുന്നത് വരെ മൂന്ന് കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുടെ 'കിസാന്‍ സന്‍സദ്' ജന്തര്‍ മന്ദിറില്‍ നടക്കും. ഈ സാഹചര്യത്തില്‍ മുന്‍പ് റിപബ്ളിക് ദിനത്തിലുണ്ടായതുപോലെ അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറാതിരിക്കാനും അതിര്‍ത്തി കടന്നെത്തി പാക് ഭീകരര്‍ ഓഗസ്‌റ്റ് അഞ്ചിന് ആക്രമണം അഴിച്ചുവിടാനിടയുണ്ട് എന്ന ഇന്റലിജന്‍സ് അറിയിപ്പിനെയും തുടര്‍ന്ന് കൂടിയാണ് നടപടി.

ദേശീയ സുരക്ഷാ കമ്മീഷന് കീഴിലെ കസ്‌റ്റ‌ഡി അതോറിറ്റിയായാണ് നിയമനം. സ്വാതന്ത്ര്യ ദിനം പ്രമാണിച്ച്‌ തലസ്ഥാനത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും ജന്ത‌ര്‍ മന്ദിറിലെ ക‌ര്‍ഷക പ്രക്ഷോഭം ആരംഭിച്ചതുമുള്‍പ്പടെയുള്ള സാഹചര്യമാണ് രാജ്യതലസ്ഥാനത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ ലഫ്‌റ്റനന്റ് ഗവര്‍ണറുടെ ഉത്തരവ് സാധാരണ നടപടി മാത്രമാണെന്നാണ് പൊലീസ് അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.