ഐസിഎസ്‌ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; പത്തിലും പ്ലസ് ടുവിലും മികച്ച വിജയം

ഐസിഎസ്‌ഇ, ഐ.എസ്‌.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; പത്തിലും പ്ലസ് ടുവിലും മികച്ച വിജയം

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ പത്താംക്ലാസ്, ഐ.എസ്‌.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഐസി‌എസ്‌ഇക്ക് 99.98 ശതമാനവും ഐ.എസ്‌.സിക്ക് 99.76 ശതമാനവുമാണ് വിജയം. കേരളത്തില്‍ പത്താംക്ലാസിൽ വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്ലാസിന് 99.96 ശതമാനവും. പന്ത്രണ്ടാം ക്ലാസിൽ സംസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് 100 ശതമാനമാണ് വിജയം.

മഹാരാഷ്ട്രയില്‍ പത്താം ക്ലാസില്‍ 100 ശതമാനമാണ് വിജയം രേഖപ്പെടുത്തിയിരിക്കുന്നത്.കോവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിച്ചത്.

കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് (സിഐഎസ്‌സിഇ)യുടെ വെബ്സൈറ്റായ cisce.org യിലോ results.cisce.org യിലോ ഫലം ലഭിക്കും.

എന്നാൽ ഫലം പുനര്‍മൂല്യനിര്‍ണയം ചെയ്യാന്‍ സാധിക്കില്ലെന്ന് ബോര്‍‌ഡ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കണക്കുകൂട്ടലില്‍ പിശകുണ്ടായാല്‍ അത് അറിയിക്കാന്‍ സംവിധാനമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.