സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിൽ എത്തി

സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിൽ  എത്തി

സാംസങ് ഗാലക്സി എ 22 5 ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 10 ടി 5 ജി, റിയല്‍മി 8 5 ജി തുടങ്ങിയ സ്മാര്‍ട്ട് ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 700 ചിപ്സെറ്റാണ് ഈ ഡിവൈസിലുമുള്ളത്.

ഫോണിന്റെ മുന്‍ഭാഗത്ത് 6.6 ഇഞ്ച് എഫ്‌എച്ച്‌ഡി + ഡിസ്പ്ലേയും വി ആകൃതിയിലുള്ള നോച്ചും നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച്‌ ബാറ്ററിയും സ്മാര്‍ട്ട് ഫോണിന് കരുത്ത് നല്‍കുന്നു.

ട്രിപ്പിൾ റിയർ ക്യാമറകൾ, 90 ഹെർട്സ് ഡിസ്‌പ്ലേ, 8 ജിബി വരെ റാം, 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, വയർ, വയർലെസ് ഹെഡ്‌സെറ്റുകൾ വഴിയുള്ള ഡോൾബി അറ്റ്‌മോസ് ഓഡിയോ എന്നിങ്ങനെ ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഈ 5ജി ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. രണ്ട് സിം കാർഡ് സ്ലോട്ടുകളുള്ള ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 11 ബേസ്ഡ് വൺയുഐ 3.1 ഒഎസിൽ ആണ്.

കണക്റ്റിവിറ്റിക്കായി 5 ജി, 4 ജി എല്‍ടിഇ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും, കൂടുതല്‍ സ്റ്റോറേജിന് മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

സാംസങ് ഗാലക്‌സി എ22 5ജിയിൽ മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള സംവിധാനവും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 5ജി, 4ജി എൽടിഇ, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഡിവൈസിൽ ഉള്ള കണക്റ്റിവിറ്റി ഓപ്ഷനുകൾ. സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 21,999 രൂപ വിലയുണ്ട്. ഗ്രേ, മിന്റ്, വയലറ്റ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. സാംസങ് സ്മാർട്ട് ഫോൺ പ്രമുഖ ഓൺലൈൻ പോർട്ടലുകൾ വഴി ഫോൺ വിൽപ്പന നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.