ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ സ്വാതന്ത്ര്യ ദിനത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി കര്‍ഷക യൂണിയനുകള്‍ ബി.ജെ.പിക്ക് മുന്നറിയിപ്പും നല്‍കി.
സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ബിജെപി നേതാക്കളേയും മന്ത്രിമാരെയും അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഹരിയാനയിലുടനീളം വന്‍ പ്രതിഷേധവും സംഘടിപ്പിക്കും. ഹരിയാനയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്നും ബിജെപി നേതാക്കള്‍ക്ക് കരിങ്കൊടി കാണിക്കുമെന്നും കര്‍ഷക നേതാവ് പറഞ്ഞു. ഓഗസ്റ്റ് 15 ലെ പ്രക്ഷോഭം ആസൂത്രണം ചെയ്യാന്‍ യോഗം ചേരാനും കര്‍ഷക യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്.
'അവര്‍ ഈ കൊടി അര്‍ഹിക്കുന്നില്ലെന്നും കര്‍ഷക നേതാവ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് സംഘടിപ്പിക്കപ്പെട്ടത്. കര്‍ഷകരുടെ പ്രതിഷേധത്തിനിടെ നിരവധി പേര്‍ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ചിലര്‍ ചെങ്കോട്ടയില്‍ പ്രവേശിക്കുകയും അവിടെ പതാക ഉയര്‍ത്തുകയും ചെയ്തു.
സ്വാതന്ത്ര്യ ദിനത്തില്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരെ അനുവദിച്ചിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) യില്‍ നിന്ന് 200 പേര്‍ക്കാണ് പ്രതിഷേധിക്കാന്‍ അനുമതിയുള്ളത്. തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിങ്കു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലെ ഡല്‍ഹി അതിര്‍ത്തികള്‍ ഉള്‍പ്പെടെ പൊലീസിന്റെ കനത്ത സുരക്ഷയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.