രണ്ടാം ഭാര്യയും മുകേഷിനോട് 'ബൈ' പറയുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക കോടതിയെ സമീപിച്ചു

രണ്ടാം ഭാര്യയും മുകേഷിനോട്  'ബൈ' പറയുന്നു; വിവാഹമോചനം ആവശ്യപ്പെട്ട് മേതില്‍ ദേവിക കോടതിയെ സമീപിച്ചു


തിരുവനന്തപുരം: രണ്ടാം ഭാര്യയും കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനോട് 'ബൈ' പറയുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ മേതില്‍ ദേവിക വിവാഹമോചനമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ മുഖാന്തരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. കുടുംബ ജീവിതത്തിന്റെ അന്തസിനു നിരക്കാത്ത പ്രവര്‍ത്തികളാണ് മുകേഷിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന് വിവാഹ മോചന ഹര്‍ജിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരാവുന്നത്.

അറിയപ്പെടുന്ന നര്‍ത്തകിയായ മേതില്‍ ദേവികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. പാലക്കാട് സ്വദേശിയാണ് ദേവികയുടെ ആദ്യ ഭര്‍ത്താവ്. കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക.

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. ഇരുപത്തിരണ്ട് വയസിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ സരിതയും 2011ല്‍ മുകേഷും വേര്‍പിരിയുകയായിരുന്നു. സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാം ഭാര്യ ദേവികയും മുന്നോട്ടു വയ്ക്കുന്നത്.

സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിത ചോദ്യം ഉന്നയിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.