ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പെയിനിനെ തോല്‍പിച്ച് ഇന്ത്യ. രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടി. സിമ്രാന്‍ജീത് സിംഗും സ്‌കോര്‍ ചെയ്തു.
ആദ്യ ക്വാര്‍ട്ടറിലായിരുന്നു ആദ്യത്തെ രണ്ട് ഗോളുകളും. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറിലായിരുന്നു. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പെനാല്‍റ്റി കോര്‍ണറുകള്‍ മുതലക്കാന്‍ സാധിക്കാത്തത് സ്‌പെയ്‌നിന് തിരിച്ചടിയായി.
ഈ ജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഒൻപത് പോയിന്റുള്ള ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. നാല് പോയിന്റുള്ള അര്‍ജന്റീനയാണ് മൂന്നാമത്.
എന്നാൽ ഒളിമ്പിക്‌സ് 10 മീറ്റര്‍ മിക്‌സഡ് എയര്‍ പിസ്റ്റളില്‍ മെഡല്‍ റൗണ്ടിലെത്താതെ ഇന്ത്യ പുറത്തായി. എഴാമതാണ് മനു ഭാക്കര്‍, സൗരഭ് ചൗധരി സഖ്യം ഫിനിഷ് ചെയ്തത്. ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.
അതേസമയം ഒളിമ്പിക്സ് മൂന്നാം ദിനത്തില്‍ മെഡല്‍ വേട്ടയില്‍ ജപ്പാന്‍ ഒന്നാം സ്ഥാനത്ത് എത്തി. എട്ട് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമാണ് ജപ്പാന്‍ നേടിയത്. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. നിലവില്‍ യുഎസിന് ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും നാലു വെങ്കലവുമാണ് ഉള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.