ദില്ലി: രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. രോഗികളുടെ എണ്ണത്തിൽ മൂന്ന് മാസത്തിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണ് ഇന്നലെ ഉണ്ടായത്. 24 മണിക്കൂറിനിടെ 46,791ഒന്ന് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 75,97 ,063 ആയി. ഇതിൽ 67,33,328 പേരും രോഗമുക്തി നേടി എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
നിലവിൽ 7,48, 538 എട്ട് പേർ മാത്രമാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ളത് .88.3 ശതമാനമാണ് രോഗമുക്തി നിരക്ക്.587 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ കണക്കുകൾ അനുസരിച്ച് 1 ,15 ,197പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.