അല്‍ ഗുബൈബ ബസ് സ്റ്റേഷന് ഇനി പുതിയ മുഖം

അല്‍ ഗുബൈബ ബസ് സ്റ്റേഷന് ഇനി പുതിയ മുഖം

ദുബായ് : അല്‍ ഗുബൈബ ബസ് സ്റ്റേഷന്‍ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. പുതിയ തലമുറ ബസ് സ്റ്റേഷനെന്നാണ് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തത്. . ഭാവി നഗരങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണ് പരസ്പരം ബന്ധിപ്പിക്കുന്ന എളുപ്പത്തിലുള്ള ഗതാഗതം. ഇതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചിരിച്ചിരിക്കുന്നതെന്നും ബസ് സ്റ്റേഷന്‍റെ വീഡിയോ സവിശേഷതകൾ വ്യക്തമാക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ ട്വീറ്റ് ചെയ്തു. എക്സ്പോ 2020 സന്ദർശകർക്കായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ‌ടി‌എ) നിർമ്മിക്കുന്ന 17 പുതുതലമുറ പബ്ലിക് ബസ് സ്റ്റേഷനുകളിൽ ഒന്നാണ് അൽ ഗുബൈബയിലെ ബസ് സ്റ്റേഷന്‍. യാത്രാക്കാർക്ക് മെട്രോ ജലഗതാഗതം ടാക്സി എന്നിവയിലേക്ക് സൗകര്യപ്രദമായി എത്താന്‍ കഴിയുന്ന തരത്തിലാണ് ബസ് സ്റ്റേഷന്‍റെ നിർമ്മാണം. ദിവസവും 15,000 ലേറെ യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.