ന്യൂഡൽഹി: കോവിഡിനെ രണ്ടാം തരംഗം മൂലം ഇന്ത്യയുടെ വളർച്ച നിരക്ക് വെട്ടിക്കുറച്ച് അന്താരാഷ്ട്ര നാണയ നിധി. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ നിരക്കിൽ 300 ബേസിസ് പോയിന്റ് വെട്ടിക്കുറിച്ച് 9.5 ശതമനാമാക്കി.
ഇന്ത്യയുടെ വളർച്ചാ നിരക്ക് 12.5 ശതമാനമായിരിക്കുമെന്ന് ഏപ്രിലിൽ ഐ.എം.എഫ്. പ്രവചിച്ചിരുന്നു. ഇത് 9.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ശക്തമായതാണ് വളർച്ചാനിരക്ക് കുറയ്ക്കാൻ കാരണം. മാർച്ച് മുതൽ മേയ് വരെയുള്ള കാലയളവിൽ കോവിഡ് അതിരൂക്ഷമായി വ്യാപിച്ചത് മൂലമാണ് ഇന്ത്യയുടെ വളർച്ചാ സാധ്യതകൾ കുറച്ചതെന്ന് ഐ.എം.എഫ്. ഇന്നലെ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം യു.എസ്. മൊറോക്കോ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലയുടെ വളർച്ചാ നിരക്ക് ആറ് ശതമാക്കി നിലനിർത്തി. പ്രതീക്ഷിച്ചതിനേക്കാൾ മന്ദഗതിയിലുള്ള വാക്സിൻ വിതരണം പ്രശ്നം കൂടുതൽ വഷളാക്കുമെന്നും ഐ.എം.എഫ്. പറഞ്ഞു.
വാക്സിൻ നൽകുന്നതിലെ മെല്ലെപ്പോക്ക്, അപര്യാപ്തമായ നയ പ്രതികരണം, പാശ്ചാത്യരാജ്യങ്ങളിലെ നിയന്ത്രണമില്ലാതെയുള്ള പണനയം പിൻവലിക്കൽ എന്നിവ വളർന്നുവരുന്ന വിപണികളിൽ ഇരട്ടി ആഘാതമുണ്ടാക്കും.
2022 ആകുമ്പോഴേക്കും മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കോവിഡിനു മുമ്പുള്ള അവസ്ഥയിലേക്ക് വരുമെന്ന് കരുതുന്നതായും പണപ്പെരുപ്പം സ്ഥിരമായി നിലനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ നടപടികൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര ബാങ്കുകളെ പ്രേരിപ്പിക്കും.
പണം നയം സംബന്ധിച്ച് കേന്ദ്രബാങ്കുകൾ വ്യക്തമായ ആശയവിനിമയം നടത്തുന്നത് പണപ്പെരുപ്പത്തെ പ്രതീക്ഷിച്ചതുപോലെ പിടിച്ചു നിർത്താൻ സഹായിക്കുമെന്നും ഐ.എം.എഫ്. പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.