ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവ് കസ്റ്റഡിയില്‍

ആറുവയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം: പിതാവ് കസ്റ്റഡിയില്‍

കൊച്ചി: തോപ്പുംപടിയില്‍ ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവ് സേവ്യര്‍ റോജനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

നാട്ടുകാരാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവരം പൊലീസിനെ അറിയിച്ചത്. ചൂരല്‍ വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചിരുന്നത്. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ക്കൊണ്ട് തല്ലിയതിന്റെ പാടുകളാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയും പിതാവും അമ്മയുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.