അണുനശീകരണസമയത്ത് അനുവാദമില്ലാതെ പുറത്തിറങ്ങിയാല്‍ 3000 ദി‍ർഹം പിഴ

അണുനശീകരണസമയത്ത് അനുവാദമില്ലാതെ പുറത്തിറങ്ങിയാല്‍ 3000 ദി‍ർഹം പിഴ

അബുദബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എമിറേറ്റില്‍ ഏർപ്പെടുത്തിയ അണുനശീകരണ യജ്ഞം പുരോഗമിക്കുകയാണ്. മരുന്നിനും മറ്റ് അവശ്യകാര്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവർ അബുദബി പോലീസിന്‍റെ വെബ് സൈറ്റിലൂടെ മുന്‍കൂട്ടി അനുവാദം വാങ്ങിയിരിക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി 12 മുതല്‍ രാവിലെ 5 മണിവരെയാണ് അണുനശീകരണ യജ്ഞം നടക്കുന്നത്. ഈ സമയത്തുളള നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവർക്ക് പിഴ നല്‍കുമെന്ന് അബുദബി പോലീസ് അധികൃതർ അറിയിച്ചു. 3000 ദിർഹം വരെയായിരിക്കും രാത്രികാല യാത്രാ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയെന്നും അബുദബി പോലീസ് വ്യക്തമാക്കുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.