കേന്ദ്രസേനയെ വിന്യസിക്കും: അസം-മിസോറാം സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം

കേന്ദ്രസേനയെ വിന്യസിക്കും: അസം-മിസോറാം സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം

ദിസ്പൂര്‍: അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷത്തില്‍ താല്‍ക്കാലിക പ്രശ്നപരിഹാരത്തിന് ധാരണ. സംഘര്‍ഷ മേഖലയില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

അസം-മിസോറാം അതിര്‍ത്തിയില്‍ ദേശീയപാത 306 ല്‍ കേന്ദ്രസേനയെ വിന്യസിക്കാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണ. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവാ, ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത, മിസോറം ചീഫ് സെക്രട്ടറി ലാല്‍നുന്‍മാവിയ ചുവാങ്കോ, പൊലീസ് മേധാവി എസ്.ബി.കെ സിംഗ് എന്നിവര്‍ പങ്കെടുത്തു.
നിലവിലെ സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേന്ദ്ര സായുധ സേനയെ പ്രദേശത്ത് വിന്യസിക്കാനും, തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുമാണ് യോഗത്തിലെ ധാരണ. നിലവില്‍ ഇരു സംസ്ഥാനങ്ങളുടെയും സായുധ പൊലീസിനെയാണ് അതിര്‍ത്തി മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി അസം സ്പെഷ്യല്‍ ഡിജിപി ജി.പി സിംഗ് അറിയിച്ചു. കുറ്റവാളികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും അസം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.