രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ പുതിയ വിവാദം

രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിൽ പുതിയ വിവാദം

മാനന്തവാടി: വയനാട്ടിൽ രാഹുൽ ഗാന്ധി പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിൽ നിന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കിയത് വിവാദത്തിൽ. കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഒഴിവാക്കിയത് എന്ന് ആരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ പരാതിയുമായി രംഗത്തെത്തി.

രാഹുൽ ഗാന്ധി പങ്കെടുത്ത കളക്ടറേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിലേക്ക് ദുരന്തനിവാരണ അതോറിറ്റി ഉപാധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ക്ഷണമുണ്ടായിരുന്നു. പങ്കെടുക്കാൻ കളക്ടർ ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ബി നസീമ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്താൽ മതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശമുണ്ട് എന്ന് കളക്ടർ അദീല അബ്ദുള്ള അറിയിച്ചത്.

മലപ്പുറം ജില്ലയിൽ നടന്ന അവലോകന യോഗത്തിൽ ജനപ്രതിനിധികൾക്ക് പ്രവേശനമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം ആഘോഷം ആക്കേണ്ടതില്ല എന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പ്രസ്താവനയും ഇറക്കിയതോടെ സന്ദർശനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മുറുകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.