യുഎഇ യുകെയുടെ റെഡ് ലിസ്റ്റില്‍ തുടരും

യുഎഇ യുകെയുടെ റെഡ് ലിസ്റ്റില്‍ തുടരും

ദുബായ്: കോവിഡ് സാഹചര്യത്തില്‍ യുകെ ഏ‍ർപ്പെടുത്തിയ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ തുടരും. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് അടിയന്തിരമായി യാത്രചെയ്യുന്നവ‍ർ യുകെയിലെത്തിയാല്‍ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീന്‍ നിർബന്ധമാണ്.

സാധാരണയാത്രകള്‍ അനുവദിക്കുകയുമില്ല. യുഎഇ സ്വദേശികള്‍ക്കും യുകെ പൗരന്മാ‍ർക്കും യുകെയുടെ ഗ്രീന്‍ ലിസ്റ്റിലുളള രാജ്യങ്ങളില്‍ 11 ദിവസം തങ്ങിയാല്‍ യുകെയിലേക്ക് നേരിട്ട് യാത്രയാകാം. ഖത്തറും ഒമാനുമടക്കമുളള രാജ്യങ്ങളും റെഡ് ലിസ്റ്റിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.