സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം  ക്ലാസ് ഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

http://www.cbse.gov.in,   http://cbseresults.nic.in സൈറ്റുകളില്‍ ഫലം ലഭ്യമാകും.

ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയ ശതമാനം. 12.96 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹരായി. പരീക്ഷ എഴുതിയ 99.13 ശതമാനം ആണ്‍ കുട്ടികള്‍ വിജയം സ്വന്തമാക്കി. പെണ്‍ കുട്ടികളില്‍ വിജയ ശതമാനം 99.67. കേന്ദ്രീയ വിദ്യാലയങ്ങള്‍ നൂറു മേനി വിജയം സ്വന്തമാക്കി. http://www.cbse.gov.in , http://cbseresults.nic.in സൈറ്റുകളില്‍ ഫലം ലഭ്യമാകും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഉന്നത പഠനത്തിന് മുന്‍ പരീക്ഷകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയം നടത്തിയാണ് ഫലം പ്രഖ്യാപിച്ചത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് പ്രീ ബോര്‍ഡ് പരീക്ഷകളുടെ മാര്‍ക്കാണ് പരിഗണിച്ചത്. പ്രാക്ടിക്കല്‍, യൂണിറ്റ്, ടേം പരീക്ഷകളുടെ മാര്‍ക്കും പരിഗണിച്ചു.

ഇതിന് പുറമേ പത്ത്, പതിനൊന്ന് ക്ലാസുകളിലെ വിവിധ പരീക്ഷകളുടെ മാര്‍ക്കും പരിഗണിക്കുന്ന വിധമാണ് ഫോര്‍മുല തയ്യാറാക്കിയത്. പത്ത്, പതിനൊന്ന് ക്ലാസുകളില്‍ അഞ്ച് പേപ്പറുകളില്‍ ഏറ്റവുമധികം മാര്‍ക്ക് ലഭിച്ച മൂന്ന് പേപ്പറുകളുടെ മാര്‍ക്കാണ് പരിഗണിക്കുക എന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മാനദണ്ഡത്തില്‍ നേരത്തെ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.