തീക്കോയി: ദുബായ് സീറോ മലബാർ കമ്മ്യൂണിറ്റി പ്രസിഡന്റ് ബെന്നി പുല്ലാട്ടിന്റെ പിതാവ് പി.വി തോമസ് (പാപ്പച്ചൻ-85) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് ഒന്നിന് തീക്കോയി സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ പരേതയായ മറിയാമ്മ തോമസ്. കാഞ്ചിയാർ വേണാട്ട് കുടുംബാംഗം. മക്കൾ: തങ്കച്ചൻ (മാനത്തൂർ), അപ്പച്ചൻ (യുഎസ്എ), ടോമി, ജെയിംസ് (കൂവപ്പള്ളിൽ), ബെന്നി (ദുബായ്), ബീന, ജെസി, മിനി, ബിന്ദു.
മരുമക്കൾ: മോളി (കൊച്ചുവീട്ടിൽ, പ്രവിത്താനം), ആലീസ് (കാണിയക്കാട്ട്, കട്ടപ്പന), ആൻസി (ശൗര്യാകുഴി, ചെമ്പകപ്പാറ), ഗീത (അങ്ങേവീട്ടിൽ, കാഞ്ചിയാർ), ടെസി (തോട്ടുങ്കൽ, ചെമ്മലമറ്റം), ടോമി (നെല്ലുവേലിൽ, ത്രിപുര), ബിനോയ് (കണ്ടത്തിൽ, തലയനാട്), ജോണി (കൊല്ലപളളിൽ മുട്ടുചിറ), മാത്തച്ഛൻ (കളരിക്കൽ ഇളംങ്ങുളം).
കത്തോലിക്ക കോൺഗ്രസ് യുഎഇ യുടെ എക്സിക്യൂട്ടീവ് മെമ്പറും ഗ്ലോബൽ മീഡിയ സെല്ലിന്റെ സജീവപ്രവർത്തകനുമാണ് ബെന്നി പുല്ലാട്ട്. അദ്ദേഹത്തിന്റെ പിതാവിന്റെ നിര്യാണത്തിൽ ദുബായ് എസ്.എം.സി.എ ഭാരവാഹികൾ അനുശോചന രേഖപ്പെടുത്തി. ഗ്ലോബൽ മീഡിയ സെൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വേണ്ടി ജോ കാവാലം, ലിസി ഫെർണാണ്ടസ്, എന്നിവർ ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.