കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

ഇന്ന് വൈകുന്നേരം 3.45 നാണ് നാടിനെ നടുക്കിയ സംഭവം.

കൊച്ചി: കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഇന്ന് വൈകുന്നേരം 3.45 നാണ് നാടിനെ നടുക്കിയ സംഭവം. കണ്ണൂര്‍ നാറാത്ത് സ്വദേശിനിയും കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റീവ് ഡന്റല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയുമായ മാനസാ മാധവനാണ് കൊല്ലപ്പെട്ടത്.

മാനസയുടെ തലയ്ക്കു പിന്നിലും നെഞ്ചിലുമാണ് വെടിയേറ്റത്. പെണ്‍കുട്ടിയുടെ സുഹൃത്ത് രാഖിലാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് രാഖില്‍ സ്വയം തലയ്ക്ക് വെടിവച്ച് മരിക്കുകയായിരുന്നു. ഇയാളും കണ്ണൂര്‍ സ്വദേശിയാണ്. ഇവര്‍ തമ്മില്‍ കണ്ണൂരില്‍ വച്ച് തര്‍ക്കമുണ്ടായിരുന്നു.

എന്നാല്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തതാണെന്ന് പറയപ്പെടുന്നു. ഇന്ന് കണ്ണൂരില്‍ നിന്നെത്തിയ യുവാവ് മാനസ അടക്കം നാല് പെണ്‍കുട്ടികള്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തി സംസാരിക്കുന്നതിനിടെ വെടി വയ്ക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.