ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച

ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തിൽ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ന് വീണ്ടും കമാന്‍ഡര്‍ തല ചര്‍ച്ച നടക്കും. 14 മാസത്തിനിടെ പന്ത്രണ്ടാമത്തെ തവണയാണ് ഇരു സേനകളും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.

എപ്രില്‍ ഒൻപതിനായിരുന്നു ഇരു സേനാവിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ചൈനീസ് ഭാഗമായ മോള്‍ഡോയില്‍ രാവിലെ 10:30 നാണ് ഇരു സേനാ വിഭാഗങ്ങളുടെയും കമാന്‍ഡര്‍മാര്‍ തമ്മിലുള്ള ചര്‍ച്ച.

ഹോട്ട്സ്പ്രിംഗ്, ഗോഗ്ര മേഖലകളില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് നടക്കുന്ന ചർച്ചയിലുണ്ടാകും. നേരത്തെ ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തില്‍ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.

നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഉള്ള ചര്‍ച്ചകളാകും നടക്കുക. കൈയേറ്റ മേഖലകളിലെ പിന്മാറ്റം അടക്കമുള്ള മുന്‍ ധാരണകള്‍ പാലിയ്ക്കാത്തതിലുള്ള അടുത്ത അത്യപ്തി ഇന്ത്യ ചര്‍ച്ചയില്‍ ഉന്നയിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.