കോവിഡ് ബാധിച്ച് മലയാളി യുവതിയും നവജാത ശിശുവും സൗദിയില്‍ മരിച്ചു

കോവിഡ് ബാധിച്ച് മലയാളി യുവതിയും നവജാത ശിശുവും സൗദിയില്‍ മരിച്ചു

റിയാദ്: മലയാളി യുവതിയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) മകളുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.