കോവിഡ് സൗദിയില്‍ 14 പേരും കുവൈറ്റില്‍ അഞ്ച് പേരും മരിച്ചു.

കോവിഡ് സൗദിയില്‍ 14 പേരും കുവൈറ്റില്‍ അഞ്ച് പേരും മരിച്ചു.

ജിസിസി: യുഎഇയില്‍ ഇന്നലെ കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു. 1520 പേരിലാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 297815 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 1497 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 679321 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. 656680 പേർ രോഗമുക്തി നേടുകയും ചെയ്തു. 1943 മരണവും സ്ഥിരീകരിച്ചു.


സൗദിയില്‍ ഇന്നലെ 1187 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 1176 പേർ രോഗമുക്തി നേടി. 14 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. റിയാദില്‍ 256 പേരിലും മക്കയില്‍ 212 കിഴക്കന്‍ പ്രവിശ്യയില്‍ 174 പേരിലും രോഗം സ്ഥിരീകരിച്ചു. 11355 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 524584 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 505003 പേർ രോഗമുക്തി നേടി. 8226 പേരാണ് മരിച്ചത്.


ബഹ്റിനില്‍ ഇന്നലെ 106 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 70 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോ‍ർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 991 ആണ് ആക്ടീവ് കേസുകള്‍. രാജ്യത്ത് ഇതുവരെ 1384 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്


ഖത്തറില്‍ രാജ്യത്തേക്ക് എത്തിയ 60 പേരിലും രാജ്യത്തുളള 112 പേരിലും പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. 97 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 601 മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.


കുവൈറ്റില്‍ 766 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 1251 പേർ രോഗമുക്തി നേടി. അഞ്ച് മരണവും കുവൈറ്റില്‍ ഇന്നലെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 397098 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 382826 പേർ രോഗമുക്തി നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.