വിന്‍ഡ് ഷീല്‍ഡില്‍ വിളളല്‍ കണ്ടെത്തി, വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

വിന്‍ഡ് ഷീല്‍ഡില്‍ വിളളല്‍ കണ്ടെത്തി, വിമാനത്തിന് അടിയന്തര ലാന്‍റിംഗ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട എയ‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിലിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിന്‍ഡ് ഷീല്‍ഡില്‍ വിളളല്‍ കണ്ടെത്തിയതോടെയാണ് വിമാനം തിരിച്ചിറക്കിയതെന്ന് പിന്നീട് വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.

രാവിലെ 7.51 നാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക തകരാർ കണ്ടെത്തിയതോടെ അരമണിക്കൂറിനുളളില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു. സൗദിയില്‍ നിന്നും വന്ദേഭാരത് മിഷന്‍റെ ഭാഗമായി കേരളത്തിലേക്ക് തിരികെ വരാനിരുന്ന വിമാനമാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുള്‍പ്പടെയുളളള ജീവനക്കാരെല്ലാം സുരക്ഷിതരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.