ആലപ്പുഴ: കൃഷിനാശം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് കിട്ടാതെ കുട്ടനാട്ടിലെ കര്‍ഷകര്‍. മടവീഴ്ചയെ തുടര്‍ന്ന് നശിച്ച നെല്‍കൃഷിക്കാണ് ഇന്‍ഷുറന്‍സ് തുക കിട്ടാതെ കര്‍ഷകര്‍ വലയുന്നത്. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതി പ്രകാരം ഇന്‍ഷുര്‍ ചെയ്ത കര്‍ഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിതരായത്. ചമ്പക്കുളം പഞ്ചായത്തില്‍ മാത്രം1229 കര്‍ഷകര്‍ക്കാണ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മടവീഴ്ചയിലും വെളളപ്പൊക്കത്തിലും കൃഷി നശിച്ച കുട്ടനാടന്‍ കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പദ്ധതി പ്രകാരമുളള സഹായം നിഷേധിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം കിട്ടാനുളളത്. ഇവിടെ 24 പാടശേഖരങ്ങളില്‍ 21 ലും വെളളം കയറി കൃഷി നശിച്ചിരുന്നു.
നഷ്ടപരിഹാരം കണക്കാക്കിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസും ഇന്‍ഷുറന്‍സ് കമ്പനിയുമായുളള ഒത്തുകളിയാണ് സഹായം ലഭിക്കാത്തതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സഹായം ലഭിച്ചില്ലെങ്കില്‍ നിമയനടപടി സ്വീകരിക്കാനാണ് പാടശേഖര സമിതികളുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചര്‍ച്ച നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.