കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സർക്കാർ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സർക്കാർ

പഞ്ചാബ്: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി അമരിന്ദർ സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ കാർഷിക നിയമങ്ങൾ കർഷകർക്കും ഭൂമിയില്ലാത്തവർക്കും തൊഴിലാളികൾക്കുമെതിരാണെന്നും കർഷക വിരുദ്ധ നിയമ നിർമാണത്തെ പിന്തുണയ്ക്കാൻ സാധിക്കില്ലെന്നും പ്രമേയത്തിലൂടെ പഞ്ചാബ് സർക്കാർ വ്യക്തമാക്കി.

ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്സ് ബിൽ 2020, ഫാർമേഴ്സ് എഗ്രിമെന്റ് ഓൺ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവ്വീസ് ബിൽ, എസൻഷ്യൽ കമ്മോഡിറ്റീസ് ബില്ല് എന്നീ നിയമങ്ങൾക്ക് എതിരെ ആണ് പഞ്ചാബ് സർക്കാർ പ്രമേയം അവതരിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.