തിരുവനന്തപുരം: പ്രശസ്ത കഥകളി ആചാര്യന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി (82) അന്തരിച്ചു. പൂജപ്പുര ചാടിയറ, നെല്ലിയോട് മനയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച്ച രാത്രിയോടെ അസ്വസ്ഥതയുണ്ടാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
കഥകളിയില്‍ സഹൃദയ പ്രശംസനേടിയ ഒട്ടേറെ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള കലാകാരനാണ് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി. കഥകളിയിലെ താടി വേഷത്തിന്റെ കുലഗുരുവായി അറിയപ്പെടുന്ന പ്രതിഭയാണ് ബ്രഹ്മശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി. പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു. 2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു.
കേരള സര്‍ക്കാരിന്റെ കഥകളി പുരസ്കാരം 2013 ല്‍ നേടി. 2018ല്‍ കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചു. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനാണ്. കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിലും കേരള കലാമണ്ഡലത്തിലും അഭ്യാസം പൂര്‍ത്തിയാക്കി. നാട്യാചാര്യന് വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. തിരുവനന്തപുരം പൂജപ്പുരയിൽ ആയിരുന്നു താമസം. ദീർഘകാലം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ കഥകളി അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്നു.
ചുവന്നതാടി, വട്ടമുടി, പെൺകരി എന്നിങ്ങനെയുള്ള വേഷങ്ങളുടെ അവതരണത്തിൽ ഏറെ മികവ് പുലര്‍ത്തി. 1999-ൽ കലാമണ്ഡലം അവാർഡ്, 2000-ൽ സംഗീതനാടക അക്കാദമിയുടെ കഥകളി നടനുള്ള അവാർഡ്, 2001-ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അവാർഡ്, 2017-ൽ എൻ.സി.ഇ.ആർ.ടി.യുടെ പദ്മപ്രഭ പുരസ്കാരം, തുഞ്ചൻ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം, തുളസീവനം പുരസ്കാരങ്ങൾ തുടങ്ങി നെല്ലിയോടിനു ലഭിച്ച അംഗീകാരങ്ങൾ നിരവധിയാണ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.