അബുദബി: മൂന്ന് മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ രാജ്യം അനുമതി നല്‍കിയതോടെ അബുദബിയിലെ വിവിധ കേന്ദ്രങ്ങളില്‍ സേവനം ലഭ്യമായിത്തുടങ്ങി. അബുദബി നാഷണല്‍ എക്സിബിഷന്‍ സെന്‍റർ, സേഹ അല്‍ മുഷ്രിഫ് ചില്‍ഡ്രന്‍സ് സ്പെഷാലിറ്റി സെന്‍റർ. അല്‍ മുഷ്രിഫ് മജ്ലിസ്, അല്‍ ബത്തീന്‍ മജ്ലിസ്, അല്‍ മന്‍ഹാല്‍ മജ്ലിസ് എന്നിവിടങ്ങളില്‍ വാക് ഇന്‍ ആയി വാക്സിനേഷന്‍ ചെയ്യാന്‍ സൗകര്യമുണ്ട്.
അലൈനില്‍ അലൈന്‍ എക്സിബിഷന്‍ സെന്‍ററിലെ അല്‍ കുബൈസി ഹാള്‍, അല്‍ തൊവ്വായ ചില്‍ഡ്രന്‍സ് സ്പെഷാലിറ്റി സെന്‍റർ, സേഹ ആന്‍റ് ഫലാജ് ഹസ്സാ മജ്ലിസ് എന്നിവിടങ്ങളില്‍ നിന്നും സിനോഫാം വാക്സിന്‍ ലഭ്യമാകും.
ഗയാതി ആശുപത്രി, ലിവ ആശുപത്രി, മർവ ആശുപത്രി, സിലാ ആശുപത്രി, ഡെല്‍മ ആശുപത്രി, അല്‍ ദഫ്ര മെഡിസിന്‍ സെന്‍റർ, അല്‍ ദഫ്ര കോപറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളില്‍ അല്‍ ദഫ്രാ മേഖലയിലുളളവർക്ക് എത്തി വാക്സിനെടുക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.