കോവിഡ്: രണ്ട് മാസത്തെ ഫീസ് അടച്ചില്ല; മൂന്നാം ക്ലാസുകാരനെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴുവാക്കി

കോവിഡ്: രണ്ട് മാസത്തെ ഫീസ് അടച്ചില്ല; മൂന്നാം ക്ലാസുകാരനെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് ഒഴുവാക്കി

പാലക്കാട്‌: ലോക്ക്ഡൗണ‍ില്‍ സാമ്പത്തിക പ്രതിസന്ധി മൂലം രണ്ട് മാസത്തെ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാം ക്ലാസുകാരനെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഒഴിവാക്കി. പാലക്കാട് വാണിയംകുളം ഗാലക്സി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് ദുരനുഭവമുണ്ടായത്.

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കുന്ന സ്കൂള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ നീക്കിയത്. പുതിയ അധ്യയന വര്‍ഷത്തെ ഫീസ് അടച്ചില്ല എന്ന കാരണം പറഞ്ഞായിരുന്നു ഒഴിവാക്കല്‍.
കൂനത്തറയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന എസ് പ്രതീഷിന്റെ മകനാണ് വിദ്യാര്‍ത്ഥി. ലോക്ക്ഡൗണ‍ില്‍ സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് പണമടയ്ക്കാന്‍ കഴിയാതെ വന്നതെന്ന് കുട്ടിയുടെ അച്ഛന്‍

നിയമം എല്ലാവർക്കും ബാധകമാണെന്നും, ഫീസ് അടയ്ക്കുന്നതിനുള്ള മുന്നറിയിപ്പ് രക്ഷകർത്താവിന് സ്കൂൾ നൽകിയതാണെന്നും അധ്യാപിക പ്രതീഷിനോട് പറയുന്നു. ഓട്ടോറിക്ഷയ്ക്ക് ഓട്ടം ഉള്ള സമയത്ത് കുട്ടിക്കുള്ള ഫീസ് കരുതിവയ്ക്കണമെന്നും അധ്യാപിക ഫോണിലൂടെ പ്രതീഷിനോട് പറഞ്ഞു.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തന്നോട് കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നില്ലെന്നും പ്രധാന അധ്യാപിക വിശദീകരിച്ചു. താരതമ്യേന കുറഞ്ഞ ഫീസാണ് ഈടാക്കുന്നതെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ഇതും നല്‍കാനാകാത്ത സാഹചര്യത്തിലാണ് ടിസി നല്‍കാന്‍ തയാറായത്.

എന്നാൽ കോവിഡ് ലോക്ക് ഡൗണ്‍ ആയതോടെ വരുമാനം നിലച്ചുവെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഫീസടക്കാന്‍ വൈകിയതെന്നും പ്രീതഷ് ടീച്ചറെ അറിയിച്ചിരുന്നു. എല്‍കെജി മുതല്‍ മകന്‍ ഈ സ്കൂളിലാണ് പഠിക്കുന്നത്, ഇതുവരെയും ഫീസ് മുടങ്ങിയിട്ടില്ല. പല സാധ്യതയും ഫീസ് അടക്കാനായി നോക്കിയെങ്കിലും ഒന്നും നടന്നില്ലെന്നും പ്രതീഷ് പറയുന്നു. സ്കൂള്‍ അധികൃതരുടെ സമീപനം മൂലം പ്രതീഷ് കുട്ടിയെ ഗാലക്സി സ്കൂളില്‍ നിന്ന് മാറ്റി കൂനത്തറയിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ചേർത്തു.

എന്നാൽ കോവിഡ് കാലത്ത് സ്കൂളുകളിൽ ഫീസ് അടക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്ക് സാവകാശം കൊടുക്കണമെന്നും ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ ഒരു കുട്ടിയേയും ക്ലാസിൽ നിന്ന് പുറത്താക്കരുത് എന്നും കേരള ഹൈക്കോടതി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.