സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.04 ശതമാനം വിജയം; cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.04 ശതമാനം വിജയം; cbseresults.nic.in,  cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലമറിയാം

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഡിജിലോക്കര്‍ വെബ്സൈറ്റ് digilocker.gov.in ലും ഫലം അറിയാം. 

99.04 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 20,97,128 പേരില്‍ 20,76,997 പേര്‍ വിജയിച്ചു. 99.99 ശതമാനം വിജയം സ്വന്തമാക്കി തിരുനന്തപുരം മേഖലയാണ് രാജ്യത്ത് ഒന്നാമതെത്തിയത്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിജയം 100  ശതമാനമാണ്.    

കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊതു പരീക്ഷ ഒഴിവാക്കിയതിനാല്‍ സ്‌കൂളില്‍ നടത്തിയ പ്രീ ബോര്‍ഡ് പരീക്ഷ, യൂണിറ്റ് പരീക്ഷ, അര്‍ധ വാര്‍ഷിക പരീക്ഷ, ഇന്റേണല്‍ അസസ്‌മെന്റ് തുടങ്ങിയവയുടെ മാര്‍ക്ക് കണക്കാക്കിയാണ് മൂല്യ നിര്‍ണയം നടത്തിയത്.

മൂല്യനിര്‍ണയത്തില്‍ അതൃപ്തിയുള്ള കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. കോവിഡ് നിയന്ത്രണവിധേയമാകുന്ന സാഹചര്യത്തില്‍ പരീക്ഷ നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ഇന്റേണല്‍ അസസ്‌മെന്റ്, വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷകള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തുകയായിരുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 30 ന് പ്രഖ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.