ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യൻ താരം തേജീന്ദർപാൽ സിങ്ങ് ഷോട്ട് പുട്ട് ഫൈനൽ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ട് എയിൽ മത്സരിച്ച ഇന്ത്യൻ താരത്തിന് ലഭിച്ചത് 13-ാം സ്ഥാനം മാത്രം. ആകെ 16 പേരാണ് മത്സരിക്കാനുണ്ടായിരുന്നത്.
ആദ്യ ശ്രമത്തിൽ 19.99 മീറ്റർ ദൂരം പിന്നിട്ട തേജീന്ദർ പാലിന്റെ അടുത്ത രണ്ട് ശ്രമങ്ങളും ഫൗളായി. 21.20 മീറ്റർ ദൂരമാണ് ഫൈനലിലേക്കുള്ള യോഗ്യതാ മാർക്ക്. തന്റെ മികച്ച പ്രകടനമായ 21.49 മീറ്റർ എറിഞ്ഞിരുന്നെങ്കിൽ ഇന്ത്യൻ താരത്തിന് നേരിട്ട് ഫൈനലിലെത്താമായിരുന്നു.
21.49 മീറ്റർ ദൂരം എറിഞ്ഞ ന്യൂസീലന്റിന്റെ തോമസ് വാൽഷും 21.31 മീറ്റർ കണ്ടെത്തിയ ബ്രസീലിന്റെ ഡാർലൻ റൊമാനിയും 21.23 മീറ്റർ എറിഞ്ഞ ഈജിപ്തിന്റെ അമർ ഹസൻ മുസ്തഫയും നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ഈജിപ്ഷ്യൻ താരത്തിന്റെ സീസണിലെ മികച്ച ദൂരമാണിത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.