കോവിഡ് പ്രതിരോധം: 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു

കോവിഡ് പ്രതിരോധം: 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഇറക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ 14 ജില്ലകളുടേയും ചുമതല ഒരോ ഐഎഎസ് ഉദ്യോ​ഗസ്ഥരെ ഏല്‍പിക്കാന്‍ ഇന്നലെ ചേർന്ന അവലോകനയോ​ഗത്തിൽ തീരുമാനിച്ചു.

പുതിയ നിയന്ത്രങ്ങള്‍ ഏകോപിപിക്കാനും നടപ്പാക്കാനും ഉദ്യോ​ഗസ്ഥര്‍ ആ​ഗസ്റ്റ് ഏഴ് വരെ ജില്ലകളില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പ് സെക്രട്ടറിമാര്‍ അടക്കം സീനിയര്‍ ഐഎഎസ് ഉദ്യോ​ഗസ്ഥരെയാണ് 14 ജില്ലകളിലും നിയമിച്ചിരിക്കുന്നത്.

കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കോവിഡ് പ്രതിരോധത്തിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോ​ഗസ്ഥരെ നിയമിച്ചിരിക്കുന്നത്. ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന നിലവിലെ രീതി മാറ്റി ഓരോ ആഴ്ചയിലേയും കോവിഡ് രോ​ഗികളുടെ എണ്ണം പരിശോധിച്ച്‌ കൂടുതല്‍ കൊവിഡ് രോ​ഗികളുള്ള സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

അതേസമയം വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകള്‍ തുറക്കാനും പ്രവര്‍ത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് ആരോ​ഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് ജില്ലകളുടെ ചുമതലയുള്ള ഐഎഎസ് ഉദ്യോ​ഗസ്ഥര്‍

കാസര്‍കോട് - സൗരഭ് ജെയിന്‍ 
കണ്ണൂര്‍ - ബിജു പ്രഭാകര്‍ 
വയനാട് - രാജേഷ് കുമാര്‍ സിന്‍ഹ 
കോഴിക്കോട് - സഞ്ജയ് കൗള്‍ 
മലപ്പുറം - ആനന്ദ് സിങ് 
പാലക്കാട് - കെ ബിജു 
തൃശൂര്‍ - മുഹമ്മദ് ഹനിഷ് 
എറണാകുളം - കെ.പി ജ്യോതിലാല്‍ 
ഇടുക്കി - രാജു നാരായണസ്വാമി 
കോട്ടയം - അലി അസ്ഗര്‍ പാഷ 
ആലപ്പുഴ - ശര്‍മിള മേരി ജോസഫ് 
പത്തനംതിട്ട - റാണി ജോര്‍ജ് 
കൊല്ലം - ടിങ്കു ബിസ്വാള്‍ 
തിരുവനന്തപുരം - മിനി ആന്റണി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.