ടോക്യോ: വനിത ബോക്സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിനയ്ക്ക് വെങ്കലം. 69 കി. വിഭാഗം ഫൈനലില്‍ നിലവിലെ ലോക ചാമ്പ്യൻ തുര്‍ക്കിയുടെ ബുസെനസ് സുര്മനെലിയോട് സെമിയില്‍ ലവ്ലീനക്ക് അടിപതറുകയായിരുന്നു. സെമിയിലേക്ക് പ്രവേശിച്ചതിനാല്‍ ലവ്ലിന വെങ്കലം നേരത്തേ ഉറപ്പിച്ചിരുന്നു.
ഒളിമ്പിക്സിൽ ബോക്സിങ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍ നേട്ടമാണിത്. മുൻപ് മെഡല്‍ നേടിയ വിജേന്ദര്‍ സിങ്ങും (2008) എം.സി. മേരികോമും (2012) അണിഞ്ഞത് വെങ്കലമായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയുടെ നാഡിന്‍ അപെറ്റ്സിനെയും ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ ചെന്‍ നിയെന് ചിന്നിനെയുമാണ് ലവ്ലീന തോല്പിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.