ദുബായ്: ആഗസ്റ്റ് അഞ്ച് മുതല്‍ ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളളവർക്ക് നിബന്ധനകളോടെ യുഎഇ പ്രവേശന അനുമതി നൽകിയത് ഏറെ ആശ്വാസത്തോടെയാണ് പ്രവാസികള്‍ കേട്ടത്. ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുളളവർക്കാണ് തിരിച്ചുവരാനാവുക. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവർ നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്.
ആർക്കൊക്കെ വരാം
1. യുഎഇയിലെ കാലാവധിയുളള താമസവിസയുളളവർക്ക് തിരിച്ചുവരാം. ഇവർ യുഎഇയിലെ വാക്സിന്റെ രണ്ട് ഡോസും എടുത്തവരായിരിക്കണം. രണ്ടാം ഡോസെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. യുഎഇ നല്‍കിയ വാക്സിനേഷന്‍ കാർഡ്, യുഎഇയുടെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ സ്മാർട് ആപ്ലിക്കേഷനിലെ വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് എന്നിവയുണ്ടായിരിക്കണം
2. ഡോക്ടർമാരും നഴ്സുമാരും ഉള്‍പ്പടെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വാക്സിനെടുത്തില്ലെങ്കിലും തിരിച്ചെത്താം.
3. അധ്യാപകരും അനധ്യാപകരും അടക്കം വിദ്യാഭ്യാസ മേഖലയില്‍ പ്രവർത്തിക്കുന്നവർ വാക്സിനെടുത്തവരല്ലെങ്കിലും തിരിച്ചെത്താം
4. യുഎഇയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ വാക്സിനെടുത്തില്ലെങ്കിലും തിരിച്ചെത്താം.
5. കാലാവധിയുളള വിസയുളള മാനുഷിക പരിഗണന അർഹിക്കുന്നവർ വാക്സിനെടുത്തില്ലെങ്കിലും തിരിച്ചെത്താം
6. ഫെഡറല്‍ ലോക്കർ സർക്കാർ സ്ഥാപനങ്ങളില്‍ പ്രവർത്തിക്കുന്നവർ വാക്സിനെടുത്തില്ലെങ്കിലും തിരിച്ചെത്താം.
7. യുഎഇയില്‍ ആരോഗ്യ ചികിത്സയലിരിക്കുന്നവർ വാക്സിനെടുത്തില്ലെങ്കിലും തിരിച്ചെത്താം.
നിബന്ധനകള്‍
1. 48 മണിക്കൂറിനുളളിലെടുത്ത കോവിഡ് പിസിആർ പരിശോധാഫലം കൈയ്യില്‍കരുതണം. യഥാർത്ഥഫലവുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡും നിർബന്ധം (ഇത് ജിഡിആർഎഫ്എ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത്, വരാനുളള അനുമതി രജിസ്ട്രേഡ് ഇമെയിലില്‍ വന്നുവെന്ന് ഉറപ്പിക്കണം)
2. വിമാനത്തില്‍ കേറുന്നതിന് മുന്‍പുളള റാപ്പിഡ് പിസിആർ ടെസ്റ്റും നിർബന്ധം
3. ഇവിടെയെത്തിയാല്‍ വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റ് നടത്തണം
നടപടിക്രമങ്ങളെന്തൊക്കെ
1. ജിഡിആർഎഫ്എയുടെ അനുമതിക്കായി https://smart.gdrfad.gov.ae/homepage.aspxവെബ്സൈറ്റില്‍ അപേക്ഷ സമർപ്പിക്കണം
2. വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റും https://smart.gdrfad.gov.ae/homepage.aspx ല്‍ നല്‍കണം.
3. യാത്രാക്കാരുടെ രേഖകളെല്ലാം കൃത്യമാണോയെന്ന് എയർലൈനുകള്‍ ഉറപ്പുവരുത്തണം. നിബന്ധനകള്‍ പാലിക്കാതെ യാത്രാക്കാരെത്തിയാല്‍ ഉത്തരവാദിത്തം എയർലൈനുകള്‍ക്കായിരിക്കും.
ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് വിവിധ എയർലൈനുകള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.