മരം മുറി: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

മരം മുറി: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മരം മുറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. മരം മുറിയില്‍ നിസാര വകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മരം മുറിച്ചവര്‍ക്കെതിരെ ഐ.പി.സി പ്രകാരമുള്ള വകുപ്പുകള്‍ ചുമതാത്തത് എന്തുകൊണ്ടാണെന്നും കോടതി നിരീക്ഷിച്ചു.

മോഷണക്കുറ്റം ചുമത്തിയ 68 കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. പട്ടയഭൂമിയിലെ മരം മുറിയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.