പാലാ രൂപതയുടെ കുടുംബക്ഷേമ സര്‍ക്കുലറിന് പൂർണ പിന്തുണയുമായി മാണി സി കാപ്പന്‍

പാലാ രൂപതയുടെ കുടുംബക്ഷേമ സര്‍ക്കുലറിന് പൂർണ പിന്തുണയുമായി മാണി സി കാപ്പന്‍

കോട്ടയം: കോവിഡ് മഹാമാരി കാലത്ത് അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപതയിലെ നാലും അതിലധികവും കുട്ടികളുള്ള കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കുടുംബക്ഷേമ സര്‍ക്കുലറിന് പിന്തുണയുമായി എംഎല്‍എ മാണി സി കാപ്പന്‍. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കു ഒറ്റപ്പെടലില്‍ നിന്നും രക്ഷ നേടാനാവും. തനിക്ക് മൂന്ന് മക്കള്‍ ഉണ്ട്. എന്നാല്‍ അഞ്ച് കുട്ടികളെങ്കിലും വേണമെന്നായിരുന്നു ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടികളുടെ മാനസികവും ആരോഗ്യപരമായ വളര്‍ച്ചയ്ക്കു കൂടുതല്‍ കുട്ടികള്‍ നല്ലതാണ്. കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം ഉണ്ടാവുമെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ രൂപതയുടെ കരുതല്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.