കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ കേന്ദ്രമൊരുക്കി അബുദബി

കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ കേന്ദ്രമൊരുക്കി അബുദബി

അബുദബി: മൂന്ന് മുതല്‍ 17 വയസുവരെയുളള കുട്ടികള്‍ക്ക് അബുദബിയിലും അലൈനിലും വാക്സിന്‍ ലഭ്യമായി തുടങ്ങി. അബുദബി ഹെല്‍ത്ത് സർവ്വീസസ് കമ്പനി സേഹയാണ് വാക്ക് ഇന്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുളളത്. സിനോഫാം വാക്സിനാണ് നല്‍കുന്നത്. എന്നാല്‍ 12 വയസിനും അതിന് മുകളിലും പ്രായമുളളവർക്ക് ഫൈസർ വാക്സിനെടുക്കുന്നത് തുടരുമെന്നും സേഹ അറിയിച്ചു. 80050 എന്ന നമ്പറില്‍ വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകും.

വാക്സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍

• അല്‍ മുഷ്രിഫ് ചില്‍ഡ്രന്‍സ് സ്പെഷാലിറ്റി സെന്‍റർ

• മജ്ലിസ് അല്‍ മുഷ്രിഫ്

• മജ്ലിസ് അല്‍ മന്‍ഹല്‍

• മജ്ലിസ് അല്‍ ബതീന്‍

• അലൈനിലെ കേന്ദ്രങ്ങള്‍

• അല്‍ തൊവ്വയ്യ ചില്‍ഡ്രന്‍സ് സ്പെഷാലിറ്റി സെന്‍റർ

• മജ്ലിസ് ഫലജ് ഹസാ

• അല്‍ ദഫ്ര

• മജ്ലിസ് ഡാല്‍മ

• മജ്ലിസ് ഗയാതി

• മജ്ലിസ് അല്‍ മർഫ

• മജ്ലിസ് ലിവ

• മജ്ലിസ് അല്‍ സിലാ

• അല്‍ ദഫ്ര ഫാമിലി മെഡിസിന്‍ സെന്‍റർ

• അല്‍ ദഫ്ര അസോസിയേഷന്‍ ഹാളിലെ സേഹ കോവിഡ് വാക്സിനേഷന്‍ സെന്‍റർ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.