ഒളിമ്പ്യന്‍ എസ്.എസ് ബാബു നാരായണന്‍ അന്തരിച്ചു

ഒളിമ്പ്യന്‍ എസ്.എസ് ബാബു നാരായണന്‍ അന്തരിച്ചു

മുംബൈ: ഒളിമ്പ്യന്‍ എസ്.എസ് ബാബു നാരായണന്‍ അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകീട്ട് മുംബൈയിലെ ആശുപത്രിയില്‍ നിന്നും താനെയിലുള്ള വീട്ടിലേക്ക് എത്തിച്ച ഉടനെ മരണം സംഭവിക്കുകയായിരുന്നു. ഹെര്‍ണിയ ശസ്ത്രക്രിയയെ തുടര്‍ന്ന് കുറച്ചു ദിവസമായി ആശുപത്രിയിലായിരുന്നു.
ഒളിംപിക്‌സില്‍ രണ്ട് തവണ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രതിനിധീകരിച്ച വ്യക്തതിയാണ് ബാബു നാരായണന്‍.

ഒറ്റപ്പാലം സ്വദേശിയായ ബാബു നാരായണന്‍ 1956ല്‍ മെല്‍ബണിലും 1960ല്‍ റോം ഒളിമ്പിക്‌സിലുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചത്. മാട്ടുംഗയില്‍ ഇന്ത്യന്‍ ജിംഖാനയിലും മാട്ടുംഗ അത്‌ലറ്റിക് ക്ലബ്ബിലും ബാസ്‌കറ്റ്‌ബോള്‍ താരമായിരുന്ന അദ്ദേഹം 1964ല്‍ മഹരാഷ്ട്രയുടെ ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. പിന്നീടാണ് ഫുട്‌ബോളിലേക്ക് തിരിഞ്ഞത്. മുംബൈയില്‍ ടാറ്റാസ് ഫുട്‌ബോള്‍ ക്ലബ്ബ്, കാള്‍ട്ടക്‌സ് തുടങ്ങിയ ടീമുകളില്‍ കളിച്ചാണ് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കെത്തിയത്.

പ്രശസ്തനായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പീറ്റര്‍ തങ്കരാജിനൊപ്പമാണ് ശങ്കര്‍ സുബ്രഹ്മണ്യം നാരായണന്‍ എന്നറിയപ്പെട്ടിരുന്ന ബാബു നാരായണന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. പ്രമുഖ താരങ്ങളായ പി.കെ.ബാനര്‍ജി, ചുനിഗോസ്വാമി, ജര്‍ണയില്‍ സിങ്ങ്, തുടങ്ങി നിരവധി താരങ്ങളാണ് അന്ന് ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ താനെയില്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.