കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിൽ സി.എം ഷാനവാസ് 'മുഖ്യമന്ത്രി'

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിൽ സി.എം ഷാനവാസ്  'മുഖ്യമന്ത്രി'

കോട്ടയം : കടയില്‍ പോകുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാൽ അതിനായി സർട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ഷാനവാസ് ഞെട്ടി. ഷാനവാസ് മുഖ്യമന്ത്രിയാണെന്ന സര്‍ട്ടിഫിക്കറ്റ് കണ്ടാണ് ഷാനവാസ് ഒരു നിമിഷം പകച്ചു പോയത്.

ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റിനായി മൊബൈല്‍ നമ്പറും ഒടിപിയും കൊടുത്തു കോവിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തപ്പോഴാണ് സംഭവം.

പത്തനാട് ചേരിയില്‍ ഷാനവാസിന്റെ മുഴുവന്‍ പേര് സി.എം ഷാനവാസ് എന്നാണ്. സി.എം എന്ന ഇനീഷ്യല്‍ ചീഫ് മിനിസ്റ്റര്‍ എന്നതിന്റെ ചുരുക്കെഴുത്തായി കോവിന്‍ പോര്‍ട്ടലിന്റെ മലയാളം പതിപ്പില്‍ പരിഭാഷപ്പെടുത്തുകയായിരുന്നു.
രജിസ്ട്രേഷൻ പേജില്‍ പേര് 'ഷാനവാസ് മുഖ്യമന്ത്രി' എന്നായിരുന്നു കാണിച്ചത്.

സര്‍ട്ടിഫിക്കറ്റിന്റെ ഇംഗ്ലീഷ് പതിപ്പില്‍ സി.എം ഷാനവാസ് എന്നുമാണ്. രണ്ടാം ഡോസ് സ്വീകരിച്ചശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ 'സ്ഥാനക്കയറ്റം' ഉണ്ടാകുമോ എന്നറിയില്ലെന്ന് ഷാനവാസ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.