വാഹനപ്രേമികളുടെ മനം കവർന്ന് മഹീ ന്ദ്രാ ഥാര്‍ വിപണിയിൽ സജീവം. എസ്യുവി എന്ന മോഹം ഉള്ളിലിട്ട് നടക്കുന്നവരുടെ മനം നിറച്ച് മഹീന്ദ്രാ തങ്ങളുടെ പുതിയ എസ്യുവി മോഡലായ മഹീന്ദ്രാ ഥാര്‍ പുറത്തിറക്കിയത്. ആരാധകര്‍ കൂടുമ്പോൾ വാഹനത്തെ കൂടുതല്‍ മനോഹരമാക്കാനും ഒരുപാട് ആളുകളിലേക്ക് എത്തിക്കുന്നതിനുമുള്ള ശ്രമത്തിലായിരുന്നു മഹീന്ദ്രാ. ഇപ്പോള്‍ പുതുതായി പുറത്തിറങ്ങിയ ഥാര്‍ അത്തരമൊരു ശ്രമത്തിന്റെ ഫലമാണ്.
സാറ്റിന്‍ വെള്ള നിറത്തിലാണ് ഥാറിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഏതൊരാളെയും ഒറ്റനോട്ടത്തിൽതന്നെ ആകർഷിക്കുന്നു. ഒരു പക്ഷേ ആദ്യമായാണ് മഹീന്ദ്രാ ഥാര്‍ സാറ്റിന്‍ വൈറ്റ് നിറത്തില്‍ കാണുന്നത്. ഡോറിന്റെ പിടികളും, ബോണറ്റ് ലോക്കും, മറ്റ് പിടികളും, വണ്ടിയുടെ റൂഫും എല്ലാം കറുപ്പു നിറത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.
അതേസമയം, എസ്യുവിയുടെ മറ്റ് ഭാഗങ്ങളെല്ലാം സാറ്റില്‍ വൈറ്റില്‍ പൊതിഞ്ഞിരിക്കുകയാണ്. വാഹനത്തിന്റെ മുന്‍ വശം കണ്ടാല്‍ ഒരു ആംഗ്രി ബേഡ് രൂപം തോന്നിക്കുകയും ചെയ്യും. ഡ്യൂവല്‍-ടോണ്‍ അലോയി വീലുകള്‍ക്ക് പകരം സ്റ്റോക്ക് അലോയി വീലുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. രൂപത്തില്‍ ഒരു വ്യത്യസ്ഥത വരുത്തുന്നതിന് കാലിപ്പറുകള്‍ ചുവന്ന നിറത്തിലാണ് പെയിന്റ് ചെയ്തിരിക്കുന്നത്.
പഴയ മഹീന്ദ്രാ ഥാറിനെ അപേക്ഷിച്ച് ഒട്ടേറെ പുതുമകളുമായാണ് പുതിയ ഥാര്‍ എത്തിയിരിക്കുന്നത്. ഇവ കൂടാതെ, ടച്ച്‌സ്‌ക്രീന്‍, അലോയ് വീലുകള്‍, ഇന്‍ഫോട്ടെയ്ന്‍മെന്റ് സ്‌ക്രീന്‍, റൂഫ്-മൗണ്ടഡ് സ്പീക്കറുകള്‍, ക്രൂയ്‌സ് കണ്ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, പിന്‍വശത്തുള്ള യാത്രക്കാര്‍ക്കായി മുന്‍പോട്ട് തിരിഞ്ഞ സീറ്റുകള്‍, തുടങ്ങിയവയും പുതിയ മോഡല്‍ ഥാറില്‍ ലഭ്യമാണ്.
മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമായ ഥാറിന്റെ വില അടുത്തിടെ വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 32,000 രൂപ മുതല്‍ 92,000 രൂപ എന്നിങ്ങനെ വര്‍ദ്ധിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.