അടിപൊളി ഡിസൈനില്‍ വീട്; പക്ഷേ ഗേറ്റ് കടക്കണമെങ്കില്‍ പാടുപെടും; കാരണം ഇതാണ്

അടിപൊളി ഡിസൈനില്‍ വീട്; പക്ഷേ ഗേറ്റ് കടക്കണമെങ്കില്‍ പാടുപെടും; കാരണം ഇതാണ്

ലണ്ടന്‍: വീടു വെയ്ക്കുമ്പോള്‍ ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കണം. വലിയ ഡിസൈനില്‍ വീടു പണിതിട്ടും അകത്തു കയറാനായില്ലെങ്കില്‍ എന്തു പ്രയോജനം. ഇംഗ്ലണ്ടിലെ ഷയര്‍ഹാംപ്റ്റനില്‍ റോഡരികില്‍ പണിത വീടാണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞത്. പണിയൊക്കെ പൂര്‍ത്തിയാക്കി ബില്‍ഡര്‍ വീട് കൈമാറിയ ശേഷമാണ് ഉടമയ്ക്ക് ആ അബദ്ധം മനസിലായത്. ഇത്രയും വലിയ വീട് ഡിസൈന്‍ ചെയ്ത് നല്‍കിയ ഡിസൈനറെയും പണി പൂര്‍ത്തിയാക്കിയ ബില്‍ഡറെയും അബദ്ധം തിരിച്ചറിയാതിരുന്ന ഉടമയെയും അന്വേഷിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.മൂന്ന് നിലകളില്‍ നിരനിരയായി അഞ്ച് പുതിയ വീടുകളാണ് നിര്‍മിച്ചത്. അഞ്ചിനും ഒരേ ഡിസൈന്‍, ഒരേ നിറം. അങ്ങനെ അവസാനം ഗേറ്റും വെച്ചു. അപ്പോഴാണ് വീടിന് എവിടെയോ ഒരു തകരാര്‍ ഉണ്ടെന്ന് ഉടമയ്ക്ക് മനസിലായത്. പക്ഷെ അത് ചെറിയ തകരാറല്ലായിരുന്നു, വലിയ അബദ്ധം തന്നെയായിരുന്നു. വീടിന്റെ കോമ്പൗണ്ടില്‍ കടക്കണമെങ്കില്‍ മതില്‍ ചാടിക്കടക്കണം. റോഡിനു സമീപം പ്രാദേശിക ഭരണകൂടം പണ്ടു വെച്ച സൈന്‍ ബോര്‍ഡിന് പിന്നിലാണ് ഗേറ്റ് വെച്ചത്. ഗേറ്റിന്റെ മുക്കാല്‍ ഭാഗത്തോളം സൈന്‍ബോര്‍ഡിന് പിന്നിലായതോടെ വീടിന്റെ ഉള്ളില്‍ പ്രവേശിക്കണമെങ്കില്‍ ഞെങ്ങി ഞരുങ്ങി കയറണം.

വീട്ടിലേക്കാവശ്യമായ ഒരു സാധനം വാങ്ങിയാല്‍ അത് ഉള്ളിലെത്തിക്കണമെങ്കില്‍ ഏണിവെച്ച് മതില്‍ ചാടണം. നീളത്തില്‍ മതിലുണ്ടായിട്ടും സൈന്‍ ബോര്‍ഡിന് പിന്നില്‍ തന്നെ ഗേറ്റ് വെയ്ക്കാനുള്ള ചേതോവികാരമാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.