ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക്​ പ്രവേശനം അതാത് എമിറേറ്റുകളിലെ വിസക്കാര്‍ക്ക്​ ​മാത്രം

ദുബായ്, അബുദാബി  വിമാനത്താവളങ്ങളിലേക്ക്​ പ്രവേശനം അതാത് എമിറേറ്റുകളിലെ വിസക്കാര്‍ക്ക്​ ​മാത്രം

അബുദാബി: ദുബായ് വിമാനത്താവളത്തിലേക്ക്​ ദുബായ് വിസയുള്ളവര്‍ക്ക്​ മാത്രമായിരിക്കും പ്രവേശനം അനുമതി എന്ന സുപ്രധാന അറിയിപ്പുമായി എയര്‍ ഇന്ത്യ എക്​സ്​പ്രസ്​. അതേസമയം അബുദാബി വിമാനത്താവളത്തില്‍ അബുദാബി വിസക്കാര്‍ക്ക്​ മാത്രമായിരിക്കും ഇറങ്ങാന്‍ കഴിയുക.

ആഗസ്​റ്റ്​ അഞ്ചിന്​ മുന്‍പെടുത്ത പെര്‍മിഷന്‍ ജി.ഡി.ആര്‍.എഫ്​.എ അംഗീകരിക്കില്ലെന്നും പുതിയ പെര്‍മിഷന്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ മറ്റ്​ എമിറേറ്റിലുള്ളവര്‍ ഷാര്‍ജയിലേക്കോ റാസല്‍ഖൈമയിലേക്കോ ടിക്കറ്റെടുക്കേണ്ടി വരും. എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ പുറത്തിറക്കിയ പുതിയ സര്‍ക്കുലറിലാണ്​ ഇക്കാര്യം വ്യക്തമാക്കുന്നത്​.

ഇതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിലേക്ക്​ നേരിട്ട് ടിക്കറ്റെടുത്ത മറ്റ്​ എമിറേറ്റിലുള്ളവര്‍ പ്രതിസന്ധിയിലായി. എന്നാല്‍, ഫ്‌ളൈ ദുബായ് ഉൾപ്പെടെയുള്ളവർ ടിക്കറ്റ്​ മാറ്റി നല്‍കുന്നുണ്ടെന്നാണ്​ വിവരം​.

അതേസമയം ദുബായിലെത്തുന്നവര്‍ ജി.ഡി.ആര്‍.എഫ്​.എയുടെ വെബ്​സൈറ്റ്​ വഴിയും അബുദാബി ഉ​ള്‍പെടെ മറ്റ്​ എമിറേറ്റിലുള്ളവര്‍ ഐ.സി.എയുടെ വെബ്​സൈറ്റ്​ വഴിയും അനുമതി തേടുകയും വേണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.